മഹത്തായ ഒരു ആത്മീയ ഗ്രന്ഥപഠനത്തിലേക്ക് സ്വാഗതം. ഇതിൽ അടങ്ങിയിരുക്കുന്ന സന്ദേശം നിങ്ങൾക്ക് സഹായവും അനുഗ്രഹവും ആവട്ടെ.
കോഴ്സ്സ് വിവരങ്ങൾ
കാലാവധി : 8 ആഴ്ച
കോഴ്സ്സ് സംഗ്രഹം
യേശുക്രിസ്തുവിന്റെ ശിഷ്യനായ വി യോഹന്നാൻ എഴുതിയ സുവിശേഷത്തെ ആസ്പദമാക്കിയാണ് ഈ കോഴ്സ്.
മറ്റു സുവിശേഷങ്ങൾ യേശുവിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുമ്പോൾ ഈ സുവിശേഷം യേശുവിന്റെ പ്രസംഗങ്ങൾ, വാദവിഷയങ്ങൾ, പ്രസ്താവനകൾ തുടങ്ങിയവയെപറ്റിയുള്ള പരിജ്ഞാനമാണ് നമുക്ക് പ്രദാനം ചെയ്യുക. അപൂർവ്വം ചില അത്ഭുത പ്രവർത്തികൾ മാത്രമേ ഇതിൽ കാണുന്നുള്ളു. മറ്റുള്ളവർ ‘യേശു എന്ത് ചെയ്തു'(what he did) എന്നും യോഹന്നാൻ ‘യേശു എന്ത് പറഞ്ഞു'(what he said) എന്നും വിവരിക്കുന്നു.
കോഴ്സ്സ് ഘടന
പതിനാറു പാഠങ്ങളിലായി എട്ട് ആഴ്ച കൊണ്ട് തീർക്കാവുന്ന രീതിയ്യിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ പാഠങ്ങളും ഒന്നോ അതിലധികമോ അദ്ധ്യായങ്ങളെ ആസ്പദമാക്കിയാണ് രചിച്ചിട്ടുളത്.
ചോദ്യാവലി (Questions) A,B എന്ന് രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ A വിഭാഗത്തിലെ ചോദ്യങ്ങൾക്ക് സുവിശേഷത്തിൽ നിന്നും, B വിഭാഗത്തിലെ ചോദ്യങ്ങൾക്ക് “ജീവവെളിച്ചം” എന്ന പുസ്തകത്തിൽ നിന്നുമാണ് ഉത്തരം എഴുതേണ്ടത്.
പാഠങ്ങൾ
(ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക)
ജീവവെളിച്ചം
പാഠം 1-7
പാഠം 8-16
Please give us your valuable comment